പത്തൊമ്പതാം നൂറ്റാണ്ടിൽ ലണ്ടനിൽ ആരംഭിച്ച് മലബാറിന്റെ മണ്ണിലൂടെ നടന്ന ഒരു അന്വേഷണം. ഒരു വില്ലീസ് ജീപ്പിനു പിന്നാലെ കാടുകയറിയ അഞ്ചുപേരുടെ കഥ പൂർണ്ണമാകണമെങ്കിൽ ഒന്നര നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിക്കണം. അന്ന് ലണ്ടനിൽ നിന്ന് തലശ്ശേരിയിലെത്തുന്ന ബാരിസ്റ്റർ വില്ല്യം ബാറ്റിൽഹെഡിന്റെ കയ്യിലുള്ളത് മനുഷ്യച്ചർമ്മം കൊണ്ട് പൊതിഞ്ഞ ഒരു ദുരൂഹമായ പുസ്തകമാണ്. ആ പുസ്തകത്തിനു പിന്നിൽ ഒരു നാടിന്റെ വിനാശകരമായ ചരിത്രവും മറഞ്ഞുപോയ ഒരു സത്യത്തിന്റെ നിഗൂഢതയുമുണ്ട്.
A quest that began in 19th-century London and unfolded across the soil of Malabar. To fully grasp the story of the five individuals who ventured into the wilderness in pursuit of a Willys Jeep, one must travel back a century and a half. It begins with Barrister William Battlehead arriving in Thalassery from London, carrying a mysterious book bound in human skin. Hidden behind that book lie the destructive history of a region and the enigma of a long-lost truth.
ഒരു ദുരൂഹമായ പുസ്തകം, ഒരു രഹസ്യഗ്രാമം, അതിന്റെ ഉറവിടം തേടിയ മനുഷ്യർ! ചരിത്രവും സാഹസികതയും പൗരാണികതയും ഇഴചേരുന്ന ഒരു മിസ്റ്ററി ത്രില്ലർ നോവൽ
A mysterious book, a secret village, and the people who sought its origins! A mystery-thriller Malayalam novel where history, adventure, and antiquity intertwine.